Friday, November 22, 2024

ഫേസ്ബുക്കും വാട്‌സാപ്പും ട്വിറ്ററും നാളെ മുതല്‍ ഇന്ത്യയില്‍ ലഭ്യമായേക്കില്ല

ന്യൂഡൽഹി: നാളെ മുതല്‍ വാട‌്സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഇന്ത്യയില്‍ ലഭ്യമായേക്കില്ല. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച മാര്‍​ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങള്‍ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്നാണ് വാട്‌സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ സമൂ​ഹമാദ്ധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കാനുളള അവസാനദിവസം. ഇന്ന് നിലപാട് മാറ്റിയില്ലെങ്കില്‍ ഇന്ത്യയില്‍ ഈ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ സാധിച്ചേക്കില്ല. കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നിര്‍ദേശ പ്രികാരം ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോ​ഗസ്ഥനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നിയമിക്കണം. സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹഹിക്കുക, കണ്ടന്‍റുകള്‍ പരിശോധിക്കുക, വേണ്ടിവന്നാല്‍ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മാത്രമല്ല, ഒ ടി ടികള്‍ക്കും ഇത് ബാധകമാണ്. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ ടി മന്ത്രാലയം പുതിയ ഐ ടി നിയമം നടപ്പിലാക്കാന്‍ സമൂഹമാദ്ധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്‌തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്‍റെ ഇന്ത്യന്‍ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ സമൂഹമാദ്ധ്യമ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments