Friday, September 20, 2024

തൃശൂർ ജില്ലയിൽ രോഗമുക്തി നിരക്ക് ഉയർന്നു: ഇന്ന് 7332 പേർ രോഗമുക്തർ; 2,231 പുതിയ രോഗികൾ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.86 ശതമാനമായി കുറഞ്ഞു

തൃശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച്ച 2231 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 7332 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 30,498 ആണ്. തൃശൂര്‍ സ്വദേശികളായ 84 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,14,403 ആണ്. 1,82,686 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.86% ആണ്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 165 പുരുഷന്‍മാരും 184 സ്ത്രീകളും പത്ത് വയസ്സിനു താഴെ 102 ആണ്‍കുട്ടികളും 98 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 461
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 1002
സര്‍ക്കാര്‍ ആശുപത്രികളില്‍ – 376
സ്വകാര്യ ആശുപത്രികളില്‍ – 924
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 1201
കൂടാതെ 24,303 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2895 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 464 പേര്‍ ആശുപത്രിയിലും 2431 പേര്‍ വീടുകളിലുമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments