വടക്കേക്കാട്: കല്ലിങ്ങലിൽ വീട്ടുപറമ്പിൽ ഓടി കളിക്കുന്നതിനിടെ ഒമ്പത് വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. മാരത്ത് നവാസിന്റെ മകൻ കുമ്പളത്തറയിൽ മുഹമ്മദ് സയാൻ ആണ് മരിച്ചത്. കുടുംബ സമേതം ദുബായിയിൽ ആയിരുന്ന ഇവർ രണ്ടാഴ്ച്ച മുമ്പാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെയാണ് അപകടം. കുട്ടിയെ ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായുന്നു. മാതാവ്: നിസ്നി.
സഹോദരങ്ങൾ: ഇഷാൻ, ഫാത്തിമ്മ. പറയങ്ങാട് ജുമാഅത്ത് പള്ളി കബർസ്ഥാനിൽ ചൊവ്വാഴ്ച രാത്രി 9 ഓടെ നടത്തി.