Friday, November 22, 2024

കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ചാവക്കാട് സ്വദേശിനിയായ യുവതി ബാഗ്ലൂരിൽ മരിച്ചു

ചാവക്കാട്: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ചാവക്കാട് സ്വദേശിയായ യുവതി ബാഗ്ലൂരിൽ മരിച്ചു. മണത്തല വിശ്വനാഥക്ഷേത്രത്തിന് സമീപം നെടിയേടത്ത് സിതീഷിന്റെ ഭാര്യ സരിത (41) യാണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ബാഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംസ്കാരകർമ്മം ബാഗ്ലൂരിൽ നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments