തമിഴിലെ പ്രശസ്തമായ ഹിറ്റ് ആല്‍ബം ‘എന്‍ജോയ് എഞ്ചാമി’യുടെ പാരഡിയാണ് വീടുകളിരുന്നുകൊണ്ട് സുരേഷും സംഘവും തയ്യാറാക്കിയത്.
തൃശൂർ: മഹാമാരിയുടെ പിടിയില്‍ വീടുകളില്‍ കഴിയുന്നവരുടെ മാനസിക സമ്മര്‍ദ്ദം അല്പം കുറക്കാന്‍ സരസവും ലളിതവുമായ വരികളിലൂടെ പാരഡി ഗാനമോരുക്കിയിരിക്കയാണ് ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ്.
തമിഴിലെ പ്രശസ്തമായ ഹിറ്റ് ആല്‍ബം ‘എന്‍ജോയ് എഞ്ചാമി’യുടെ പാരഡിയാണ് വീടുകളിരുന്നുകൊണ്ട് സുരേഷും സംഘവുംതയ്യാറാക്കിയത്.
രാകേഷ് പള്ളത്തും ഷിബിനാറാണിയും സിജോ പറവൂരുമാണ് ഗാനം ആലപിച്ചത്. രാംജി ഡിജിറ്റല്‍ ആര്‍ട്സിൻ്റെ താണ് റെക്കോര്‍ഡിംഗ്.
സുരേഷിന്‍റെ മക്കളായ ഇന്ദുലേഖയും ഇന്ദ്രജിത്തും സുരേഷിന്‍റെ സഹോദരനായ സന്തോഷിന്‍റെ മകന്‍ കാര്‍ത്തിക്കു മാണ് അഭിനേതാക്കൾ. വീട്ടില്‍ വെച്ച് തന്നെ തയ്യാറാക്കിയ ഈ ഗാനം മൊബൈലില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. വേഷവിധാനവും കലസംവിധാനവും ക്യാമറയും എഡിറ്റിങ്ങും പാരഡി രചനയും സംവിധാനവുമെല്ലാം നിർവഹിച്ചത് ഡാവിഞ്ചി സുരേഷ് തന്നെയാണ്. ക്വാരന്റൈനില്‍ കഴിയുന്ന രണ്ടു പേര്‍ തമ്മിലുള്ള സംസാരമാണ് ഗാനത്തിന്‍റെ ഇതിവൃത്തം. മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും സോപ്പ് ഉപയോഗിക്കാനും മുതിര്‍ന്നവരെ സംരക്ഷിക്കാനുമുള്ള മെസേജാണ് ഗാനത്തിന്‍റെ ഹൈലൈറ്റ്.
വീടുകളില്‍ സുരക്ഷിതമായിരിക്കാനുള്ള ക്യാപ്ഷനോടെ അവസാനിക്കുന്ന ഗാനം രണ്ടു മിനിട്ട് ദൈര്‍ല്യം മാത്രമാണുള്ളത്. പാരഡി ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കഴിഞ്ഞു.
വീഡിയോ കാണാം: