Thursday, April 3, 2025

ഇസ്രയേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു

തൊടുപുഴ: ഇസ്രയേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) ആണ് കൊല്ലപ്പെട്ടത്. കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തിൽ ഒരു ഇസ്രയേൽ യുവതിയും കൊല്ലപ്പെട്ടു.
വൈകിട്ട് 5.30ന് ഭർത്താവുമായി ഇസ്രയേലിലെ ഗാസ അഷ്ക ലോണിലുള്ള വീട്ടിൽനിന്നും ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ താമസ സ്ഥലത്ത് ഷെൽ പതിക്കുകയായിരുന്നു. അവിടെയുള്ള ബന്ധുവാണ് മരണ വിവരം വിളിച്ചറിയിച്ചത്. 

വീഡിയോ

https://www.facebook.com/Sanoj999/videos/462962108265142/
RELATED ARTICLES
- Advertisment -

Most Popular

Recent Comments