Friday, November 22, 2024

പുന്ന നൗഷാദിന്റെ ഓർമ്മക്കായി സുഹൃത്തുക്കൾ സ്വരൂപ്പിച്ച സംഖ്യ വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് സഹായത്തിനായി നൽകി

ചാവക്കാട്: പുന്ന ബെറിട്ട ക്ലബ്ബിന്റെ സ്ഥാപകൻ പുന്ന നൗഷാദിനുള്ള പ്രാർത്ഥനകളായി സുഹൃത്തുക്കൾ സ്വരൂപ്പിച്ച സംഖ്യ വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് സഹായത്തിനായി നൽകി.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുള്ള ചെറിയ ചടങ്ങിൽ ഡയാലിസിസിനുള്ള സംഖ്യ കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറി.

കൺസോൾ പ്രസിഡന്റ്‌ സി.കെ ഹക്കീം ഇമ്പാർക്ക് തുക ഏറ്റു വാങ്ങി. ജനറൽ സെക്രട്ടറി പി.എം അബ്ദുൽ ഹബീബ്, ഗ്ലോബൽ കോർഡിനേറ്റർ സി.എം ജനീഷ്, നൗഷൂസ് ബെറിട്ടാ ക്ലബ് പ്രസിഡന്റ്‌ ഷാഹിർ, മെമ്പർമാരായ ജെംഷി, സെബു, ഷാഹിദ് എന്നിവരും പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments