Friday, November 22, 2024

വടക്കേക്കാട് കോവിഡ് ബാധിച്ച് നിരീക്ഷണത്തിലായിരുന്ന യുവതി കൈക്കുഞ്ഞുമായി കിണറ്റിൽ മരിച്ച നിലയിൽ

പുന്നയൂർക്കുളം: വടക്കേക്കാട് കോവിഡ് ബാധിച്ച് നിരീക്ഷണത്തിലായിരുന്ന യുവതി കൈകുഞ്ഞുമായി കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈലേരിപ്പീടികയിൽ രാജേഷിൻ്റെ ഭാര്യ സിനിയും 17 ദിവസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. കോവിഡ് ബാധിച്ച് വീട്ടിൽ ഐസോലേഷനിൽ കഴിയുകയായിരുന്നു. അഞ്ച് വയസുള്ള മകനും ഭർത്താവും വീട്ടിലുണ്ടായിരുന്നു. വടക്കേക്കാട് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments