Friday, September 20, 2024

ഖത്തർ ലോകകപ്പ്​ സ്റ്റേഡിയത്തെ ആർ.എസ്​.എസ്​ നിർമിച്ച 6000 ബെഡ്ഡുള്ള കോവിഡ്​ സെന്ററാക്കി സംഘ്പരിവാർ വ്യാജ പ്രചരണം

തൃശൂർ: 2022ലെ ഫിഫ ലോകകപ്പ് ഫുട്​ബോൾ ലോകകപ്പിനുള്ള ഖത്തർ സ്റ്റേഡിയത്തെ ആർഎസ്​എസ്​ നിർമിച്ച കോവിഡ്​ സെന്ററാക്കി സമൂഹമാധ്യമങ്ങളിൽ സംഘ്പരിവാർ വ്യാജ പ്രചാരണം. 2020 മുതൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന ചിത്രമാണ്​ സംഘ്പരിവാർ കേന്ദ്രങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടുവന്നത്.

”രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോവിഡ് കെയര്‍ സെന്റര്‍. ഇന്‍ഡോറില്‍ 45 ഏക്കറില്‍ നാല് ഓക്‌സിജന്‍ പ്ലാന്റുകൾ ഉള്‍പ്പെടെ ആര്‍എസ്എസ് നിര്‍മിച്ച 6000 ബെഡ്ഡുള്ള കോവിഡ് കെയര്‍ സെന്റര്‍’- എന്നാണ് ഇതിനു മുകളില്‍ എഴുതിയിരിക്കുന്നത്. ഇതിന്റെ താഴെ മൂലയില്‍ രാമന്റേയും ലക്ഷ്മണന്റേയും ചിത്രവും വച്ചിട്ടുണ്ട്.

വ്യാജ പ്രചാരണത്തിനെതിരെ കോൺഗ്രസ്​ നേതാവും മധ്യപ്രദേശ്​ മുൻ മുഖ്യമന്ത്രിയുമായ ദിഗ്​ വിജയ്​ സിങ്​ രംഗത്തെത്തി. ആർഎസ്​എസ്​ എന്നാൽ നുണകളുടെ നേതാവാണ്​. ഖത്തർ സ്റ്റേഡിത്തെ ആർഎസ്​എസ്​ നിർമിച്ച കോവിഡ്​ കേന്ദ്രമാക്കിയിരിക്കുന്നുവെന്ന്​ ചിത്രം സഹിതം ദിഗ്​വിജയ്​ സിങ്​ ഫേസ്​ബുക്കിൽ കുറിച്ചു. 

https://www.facebook.com/603089303044139/posts/4436026423083722/

സംഘ്പരിവാർ വ്യാജ പ്രചരണത്തിനെതിരെ ട്രോളുകളും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

ഖത്തറിലെ അൽഖോറിൽ നിർമിച്ച അൽ ബെയ്​ത്​​ സ്​റ്റേഡിയത്തി​ന്റെ ചിത്രമാണ്​ ആർഎസ്​എസ്​ കേന്ദ്രങ്ങൾ വ്യാച പ്രചാരണത്തിന്​ ഉപയോഗിക്കുന്നത്​. പൗരാണിക അറബ്​ തമ്പുകളുടെ മാതൃകയിൽ നിർമിച്ച സ്റ്റേഡിയത്തിൽ 6000​0 പേർക്കുള്ള ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്​. 

അൽ ബെയ്​ത്​ സ്റ്റേഡിയം അതിശയകരമായിരിക്കുന്നെന്നും അറബ്​ ശൈലിയിലുള്ള മാതൃക ഏറെ മികച്ചു നിൽക്കുന്നതാണെന്നും സന്ദർശനം നടത്തിയ ശേഷം ഫിഫ പ്രസിഡന്റ്​ ജിയാനി ഇൻഫാന്റിനോ പ്രസ്​താവിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments