Saturday, August 16, 2025

തിരഞ്ഞെടുപ്പ് ഫലം വരാൻ കാത്തു നിന്നില്ല; നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.  ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മലപ്പുറം ഡിസിസി ഓഫീസില്‍ എട്ടുമണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് എടകരയിലെ വീട്ടിലേക്ക് കൊണ്ടുപോവും. വൈകിട്ട് മൂന്ന് മണിക്കായിരിക്കും സംസ്ക്കാരം. മലപ്പുറം ഡിസിസി പ്രസിഡന്‍റായിരുന്ന  വി വി പ്രകാശ് കെപിസിസി സെക്രട്ടറി,  കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും നിര്‍വഹിച്ചിട്ടുണ്ട്.

രമേശ് ചെന്നിത്തല, ആര്യാടന്‍ ഷൗക്കത്ത്, ടി സിദ്ദിഖ്, എ പി അനിൽകുമാർ തുടങ്ങിയവർ വി വി പ്രകാശിന്‍റെ വിയോ​ഗത്തിൽ അനുശോചിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments