ചാലക്കുടി: പയ്യന്നൂരില്‍ നിന്ന് ഒളിച്ചോടിയ യുവതിയും ഭര്‍തൃപിതാവും ചാലക്കുടിയില്‍ പിടിയില്‍. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളികൊച്ചിയിലെ വിന്‍സെന്റ്(61), മകന്റെ ഭാര്യ റാണി(33) എന്നിവരാണ് റാണിയുടെ ഏഴു വയസ്സുള്ള ഇളയകുട്ടിയോടൊപ്പം പിടികൂടിയത്. ഇക്കഴിഞ്ഞ 23നാണ് മകന്റെ ഭാര്യയും കൂട്ടി വിന്‍സെന്റ് നാടുവിട്ടത്. തുടര്‍ന്ന് ചാലക്കുടി പോലിസ് കണ്‍ട്രോള്‍ റൂമിന്റെ സഹായത്തോടെ സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കൊവിഡ് നിയന്ത്രണങ്ങളെയും പോലിസ് പരിശോധനകളെയും മറികടന്നാണ് ആംബുലന്‍സ് ഡ്രൈവറായ മകന്റെ ഭാര്യയെയും കൂട്ടി ഭര്‍തൃ പിതാവ് ഒളിച്ചോടിയത്. ഇന്നലെ രാത്രി പത്തോടെ മൂവരെയും കണ്ടെത്തുകയായിരുന്നു.
വെള്ളരിക്കുണ്ട് പോലിസ് ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ പി ബാബുമോന്‍, എഎസ്‌ഐ എം ജെ ജോസ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ സദന്‍, സീനിയര്‍ വനിതാ സിവില്‍ പോലിസ് ഓഫിസര്‍ കൗസല്യ എന്നിവരടങ്ങിയ സംഘം ചാലക്കുടിയിലെത്തി ഇവരെ നാട്ടിലേക്കു കൊണ്ടുവരികയാണ്. റാണിയുടെ 10 വയസ്സുകാരിയായ മൂത്ത കുട്ടിയെ ഭര്‍ത്താവിനൊപ്പം വിട്ട ശേഷമാണ് ഇവര്‍ ഒളിച്ചോടിയത്. വിന്‍സെന്റിന്റെ ഭാര്യ വല്‍സമ്മയുടെ പരാതിയിലാണ് വെള്ളരിക്കുണ്ട് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. നേരത്തെയും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നറിഞ്ഞ് വീട്ടുകാരും നാട്ടുകാരും പോലിസും പലതവണ താക്കീത് ചെയ്തിരുന്നു. എന്നിട്ടും വകവയ്ക്കാതെയാണ് ഇരുവരും ദിവസങ്ങള്‍ക്കു മുമ്പ് നാടുവിട്ടത്.