Friday, September 20, 2024

ടെസ്റ്റ് പോസിറ്റിവിറ്റി: കേന്ദ്ര നിർദേശപ്രകാരം കേരളത്തിലെ 12 ജില്ലകൾ ലോക്ഡൗണിലേക്ക്?

തിരുവനന്തപുരം: രാജ്യത്തു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട 150ൽ അധികം ജില്ലകളിൽ ലോക്ഡൗൺ വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചതോടെ കേരളത്തിൽ 12 ജില്ലകളിൽ ആശങ്ക. നിലവിലെ കണക്കനുസരിച്ചു പത്തനംതിട്ട, കൊല്ലം ജില്ലകൾ മാത്രമാകും നിയന്ത്രണത്തിൽനിന്ന് ഒഴിവാകുക.

സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ചൊവ്വാഴ്ച ചേർന്ന ഉന്നതതലയോഗത്തിലാണ് ജില്ലകളിൽ ലോക്ഡൗൺ വേണമെന്ന നിർദേശം ഉയർന്നത്. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 23.24 ശതമാനമാണ്.

സംസ്ഥാനത്ത് ഒരാഴ്ചയെങ്കിലും ലോക്ഡൗൺ വേണ്ടിവരുമെന്ന് ഐഎംഎയും അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം നടപ്പിലാക്കുന്നതിനോടു കേന്ദ്രത്തിലെ മറ്റു വകുപ്പുകള്‍ക്കു യോജിച്ച അഭിപ്രായമില്ല. ലോക്ഡൗൺ ഒഴിവാക്കാനാണു ശ്രമമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണു നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിൽ സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ചകൾക്ക് ഒരുങ്ങുന്നത്. സംസ്ഥാനത്ത് ലോക്ഡൗൺ ആവശ്യമില്ലെന്നാണു സംസ്ഥാന സർക്കാരിന്റെ നിലപാട്. അതേസമയം കർശന നിയന്ത്രണങ്ങൾ തുടരും. ശനി, ഞായർ ദിവസങ്ങളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്തു നടപ്പാക്കുന്നത്. പ്രാദേശികമായി നിയന്ത്രണങ്ങൾ കടുപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments