Thursday, April 3, 2025

അറ്റിറ്റസ് അറ്റ് ടു അറ്റ് റ്റാന്‍ ആന്‍ഡ് ദ കോണ്‍ ആന്‍ഡ് ദ പാക്ക്; നൈസലിനെ കേരള പോലീസ് ഇങ്ങടെത്തു

കോഴിക്കോട്: പെർഫെക്ട് ഓക്കെ, അറ്റിറ്റസ് അറ്റ് ടു അറ്റ് റ്റാൻ ആൻഡ് ദ കോൺ ആൻഡ് ദ പാക്ക്. കോഴിക്കോട്ടുകാരൻ കെ.പി നൈസലിന്റെ ഈ ഇംഗ്ലീഷ് കേട്ട് ചിരിക്കാത്തവർ ആരുമുണ്ടാവില്ല. കൂട്ടുകാരനെ രസിപ്പിക്കാൻ വേണ്ടി ചെയ്ത വീഡിയോ വൻ ഹിറ്റായതോടെ നൈസലിനെ കേരള പോലീസും ഏറ്റെടുത്തിരിക്കുന്നു.

https://www.facebook.com/watch/?v=365478441496259

നൈസലിന്റെ ഡി.ജെ. മിക്സിംങ് സോങ്ങാണ് കേരള പോലീസ് ഏറ്റെടുത്ത് ഇന്നലെ വീഡിയോ ആയി ഇറക്കിയിരിക്കുന്നത്. ഞായറാഴ്ച നിയന്ത്രണവുമായി ബന്ധപ്പെട്ട പോലീസ് പരിശോധനയുടെ ദൃശ്യങ്ങൾ ചേർത്താണ് കേരള പോലീസ് വീഡിയോ ഇറക്കിയിരിക്കുന്നത്.

കോഴിക്കോട് സ്വദേശി തന്നെയായ അശ്വിൻ ഭാസ്ക്കറാണ് നൈസലിന്റെ വീഡിയോയ്ക്ക് ഡി.ജെ മിക്സിങ് ചേർത്ത് പുതിയ രൂപം നൽകിയത്. ഇത് വലിയ രീതിയിൽ ഷെയർ ചെയ്യപ്പെടുകയും ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments