Friday, September 20, 2024

വിവാദത്തിനിടെ ഗുരുവായൂരിൽ ഇന്നു ഭരണസമിതി യോഗം

ഗു​രു​വാ​യൂ​ർ: ര​ണ്ട് ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ വി​ഷു​ക്ക​ണി ദ​ർ​ശ​ന വി​വാ​ദ​ത്തി​നി​ടെ ഇ​ന്നു ദേ​വ​സ്വം ഭ​ര​ണ​സ​മി​തി യോ​ഗം ചേ​രും.​ രാ​വി​ലെ 10നാ​ണ് ഭ​ര​ണ​സ​മി​തി യോ​ഗം. ര​ണ്ട് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്കെ​തി​രേ​യും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഗു​രു​വാ​യൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി ഭ​ര​ണസ​മി​തി ച​ർ​ച്ച ചെ​യ്യും. ദേ​വ​സ്വം ചെ​യ​ർ​മാ​നും, ഒ​രു വി​ഭാ​ഗം ഭ​ര​ണസ​മി​തി അം​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള വി​ഭാ​ഗീ​യ​ത ഇ​ന്നുചേ​രു​ന്ന ഭ​ര​ണസ​മി​തി യോ​ഗം പ്ര​ക്ഷു​ബ്ദമാ​യേ​ക്കും.
ദേ​വ​സ്വം ഭ​ര​ണ​സ​മി​തി തീ​രു​മാ​നം മ​റി​ക​ട​ന്ന് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​വി.​ ഷാ​ജി, കെ.​ അ​ജി​ത്ത് മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​സ്.​വി.​ ശി​ശി​ർ എ​ന്നി​വ​ർ വി​ഷു​ക്ക​ണി ദ​ർ​ശ​ന​ത്തി​ന് ക്ഷേ​ത്രന​ട തു​റ​ന്ന ഉ​ട​നെ നാ​ല​ന്പ​ല​ത്തി​ൽ പ്ര​വേ​ശി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ടി. ​ബ്രീ​ജകു​മാ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.
വി​ഷു ദി​വ​സം പു​ല​ർ​ച്ചെ 2.30 മു​ത​ൽ 4.30 വ​രെ അ​ന്ന​ത്തെ ദി​വ​സം ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ഡ്യൂ​ട്ടി​യു​ള്ള ജീ​വ​ന​ക്കാ​രെ ഒ​ഴി​കെ ആ​രേ​യും നാ​ല​മ്പല​ത്തി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഭ​ര​ണ സ​മി​തി യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ, പാ​ര​ന്പ​ര്യ പ്ര​വൃ​ത്തി​ക്കാ​ർ, വിഐ​പി​ക​ൾ എ​ന്നി​വ​ർ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments