Friday, September 20, 2024

യു.എ.ഇയില്‍ വീണ്ടും അത്ഭുതം; ദുബൈ മരുഭൂമിയില്‍ ചന്ദ്രക്കലയുടെ രൂപത്തില്‍ തടാകം

ദുബൈ: റാസല്‍ഖൈമയിലെ പിങ്ക് തടാകത്തിന് പിന്നാലെ ദുബയില്‍ ചന്ദ്രക്കലയുടെ രൂപത്തിലുള്ള തടാകവും. ദുബൈ അല്‍ ഖുദ്ര മരുഭൂമിയിലാണ് ചന്ദ്രക്കലയുടെ രൂപത്തിലുള്ള തടാകം കണ്ടെത്തിയത്. ഫോട്ടോഗ്രഫി ഹോബിയാക്കിയ മോന അല്‍ തമീമി എന്ന യുവതിയാണ് പ്രകൃതിയിലെ ഈ അല്‍ഭുത ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയത്.

https://www.instagram.com/p/CNra3uGBy5Q/?utm_source=ig_web_copy_link

‘റമദാനില്‍ ഏറെ ആഗ്രഹിക്കുന്നതില്‍ ഭയപ്പേടേണ്ടതില്ല, ദൈവം മഹാനാണ്. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം യാഥാര്‍ഥ്യമാകും’ എന്ന അടിക്കുറിപ്പോടെയൊണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അധികം വൈകാതെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

അടുത്തിടെ ഒരു സഞ്ചാരി ദുബൈ മരുഭൂമിയിലെ ഒരു തടാകത്തിന് ചുറ്റും ഒറിക്‌സു(അറേബ്യന്‍ കലമാന്‍)കളെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് റാസല്‍ഖൈമ അല്‍ റംസില്‍ പിങ്ക് നിറത്തിലുള്ള ജലമൊഴുകുന്ന തടാകം കണ്ടെത്തിയത്. 19കാരനായ സ്വദേശി വിദ്യാര്‍ഥി അമ്മാര്‍ അല്‍ ഫര്‍സിയായിരുന്നു ഫെബ്രുവരിയില്‍ പിങ്ക് തടാകത്തിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഈ രണ്ടിടങ്ങളിലേക്കും ഇപ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ ഒഴുകുകയാണ്.

പുതുതായി കണ്ടെത്തിയ ചന്ദ്രക്കലയുടെ രൂപത്തിലുള്ള തടാകത്തിന് അരികിലും നിരവധി ഒറിക്‌സുകള്‍ വരുന്നുണ്ടെന്ന് ഇത് സംബന്ധമായ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. സൂര്യോദയത്തിലെയും സൂര്യസ്തമനത്തിലെയും ഇവിടത്തെ ദൃശ്യം അതിമനോഹരമാണത്രെ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments