Friday, November 22, 2024

ജാതിയുടെ പേരിൽ ഗുരുവായൂരിലെ വാദ്യത്തിൽ നിന്ന് മാറ്റിനിറുത്തുന്നുവെന്ന പരാതി പരിശോധിക്കണം: യൂത്ത് കോൺഗ്രസ്‌

ഗുരുവായൂർ: ജാതിയുടെ പേരിൽ ഗുരുവായൂർ ക്ഷേത്രത്തിലെ വാദ്യത്തിൽ നിന്ന് മാറ്റിനിറുത്തുന്നുവെന്ന വാദ്യകലാകാരനായ വിഷ്ണുവിന്റെ പരാതി ഗൗരവമായി ദേവസ്വം പരിശോധിക്കണമെന്നും യുക്തമായ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ ആവശ്യപ്പെട്ടു. മഹത്തായ ഗുരുവായൂർ ക്ഷേത്ര സത്യഗ്രഹ സമരം നടന്ന ഗുരുവായൂരിന്റെ മണ്ണിൽ ക്ഷേത്രത്തിലെ വാദ്യരംഗത്ത് ആവർത്തിച്ച് സംഭവിക്കുന്ന ജാതിവിവേചനം അവസാനിപ്പിക്കാൻ ദേവസ്വം ചെയർമാൻ അടക്കമുള്ളവർ തയ്യാറാവണം. അനവധി തവണ പരാതിപ്പെട്ടിട്ടും രേഖാമൂലം മറുപടി പോലും നൽകാൻ തയ്യാറാകാത്ത ദേവസ്വം അധികൃതർക്കെതിരെ ജാതിവിവേചനത്തിനെതിരെ ഒരു കലാകാരൻ നടത്തുന്ന പോരാട്ടത്തിന് യൂത്ത് കോൺഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments