മന്ത്രി കെ.ടി.ജലീല്‍ രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജി കൈമാറി. ബന്ധുനിയമന കേസില്‍ ലോകായുക്ത പരാമര്‍ശത്തെ തുടര്‍ന്നാണ് ജലീലിന്റെ രാജി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരനായ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് സംബന്ധിച്ചായിരുന്നു കേസ്.