Wednesday, April 2, 2025

സിനിമയും മോഡലിങ്ങും ഉപേക്ഷിക്കുന്നു; ആത്മീയതയിലേക്ക് തിരിച്ചു പോകുന്നതായി നടൻ ഷക്കീബ് ഖാൻ

മുംബൈ: സിനിമയും മോഡലിങ്ങും ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് റിയാലിറ്റി ഷോ റോഡീസ് റവലൂഷനിലൂടെ ശ്രദ്ധനേടിയ ഷകീബ് ഖാൻ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഗ്ലാമർ ലോകം വിടുന്നതായി നടൻ അറിയിച്ചത്. പുതിയ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

https://www.instagram.com/p/CNO5kOXjN4M/?utm_source=ig_web_copy_link

‘ ഷോബിസ് ഉപേക്ഷിക്കുകയാണ്. ഇനി മോഡലിങ്ങിലും സിനിമകളിലും അഭിനയിക്കാനില്ല. ഒരുപാട് നല്ല പ്രോജക്ടുൾ മുമ്പിലുണ്ട്. മോഡലിങ് മോഹവുമായി മുംബൈയിൽ എത്തിയ ഞാൻ വളരെ പെട്ടന്ന് തന്നെ പ്രശസ്തനായി. ഒരുപാട് ആരാധകരുമുണ്ട്. എന്നാൽ മരണാനന്തര ജീവിതത്തിന് വേണ്ടി ഞാൻ ഒന്നും ചെയ്തില്ല. ഇനിയുള്ള ജീവിതം അതിന് വേണ്ടിയായിരിക്കും’ – അദ്ദേഹം കുറിച്ചു.
നേരത്തെ, ബിഗ് ബോസ് താരം സന ഖാനും സിനിമ ഉപേക്ഷിക്കുന്നതായി വ്യക്തമാക്കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments