തിരുവനന്തപുരം: കേരളത്തിലും കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. വ്യാഴാഴ്ച മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. എല്ലാവരും മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് നിര്‍ദേശം. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും.
പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും, ഇതരസംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്‍റീന്‍ തുടരും. എല്ലാ പോളിങ് ഏജന്‍റുമാരും പരിശോധന നടത്തണം. കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

                                    