Friday, September 20, 2024

നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതപോസ്റ്റിലിടിച്ച് യുവാവിന് പരിക്ക്

കുന്നംകുളം: നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതപോസ്റ്റില്‍ ഇടിച്ചു യുവാവിന് പരിക്കേറ്റു. കോതച്ചിറ സ്വദേശി കറുപ്പും വീട്ടില്‍ 25 വയസ്സുള്ള നിഖിലിനാണ് പരിക്കേറ്റത്. കേച്ചേരി ഭാഗത്തു നിന്നും പെരുമ്പിലാവ് ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് രാവിലെ 6:30 നാണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് പരിക്കേറ്റ നിഖിലിനെ അല്‍-അമീന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments