പത്തനംതിട്ട: എസ്ഡിപിഐയെയും പോപുലര്‍ ഫ്രണ്ടിനെയും വിമര്‍ശിച്ച്് പ്രധാനമന്ത്രി നരേന്ദ്രമോദി. എസ്ഡിപിഐയുടേയും പിഎഫ്‌ഐയുടേയും സാമൂഹിക നയങ്ങള്‍ എന്തെല്ലാമാണ്. പിന്‍തിരിപ്പന്‍ നിലപാട് ആര്‍ക്കെങ്കിലും അംഗീകരിക്കാന്‍ സാധിക്കുമോ എന്നും പ്രധാനമന്ത്രി പറഞ്ഞു. കോന്നിയില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വര്‍ഗ്ഗീയ ശക്തികള്‍, ക്രമിനല്‍ സംഘങ്ങള്‍, പിന്തിരപ്പന്‍ ശക്തികള്‍ എന്നിങ്ങനെയുള്ള ശക്തികളുമായി ചേര്‍ന്ന് അധികാരത്തിലെത്താന്‍ വേണ്ടിയാണ് ഇരു മുന്നണികളും കേരളത്തില്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. മുത്തലാക്ക് വിഷയത്തില്‍ എന്തായിരുന്നു മുസ്‌ലിം ലീഗിന്റെ നിലപാട്. എസ്ഡിപിഐയുടേയും പോപുലര്‍ ഫ്രണ്ടിന്റെയും സാമൂഹിക നയങ്ങള്‍ എന്തെല്ലാമാണ്. ഇത്തരത്തിലുള്ള പിന്‍തിരിപ്പന്‍ നിലപാട് ആര്‍ക്കെങ്കിലും അംഗീകരിക്കാന്‍ സാധിക്കുമോ എന്നും പ്രധാനമന്ത്രി ചോദിച്ചു. രാഷ്ട്രീയത്തില്‍ പിടികൂടിയ ഏഴ് തിന്മകളെ പരാമര്‍ശിക്കുന്ന ഘട്ടത്തിലാണ് അഞ്ചാമതായി അധികാരക്കൊതി എന്ന ഭാഗത്ത് മുസലിം ലീഗ്, എസ്ഡിപിഐ,പോപുലര്‍ ഫ്രണ്ട് എന്നീ കക്ഷികളെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചത്.