ന്യൂഡൽഹി: ഭർത്താവ് റോബർട്ട് വാധ്‌രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കേരള യാത്ര റദ്ദാക്കി. ഞായറാഴ്ചത്തെ കേരളത്തിൽ എത്തി വീണ്ടും പ്രചാരണത്തിൽ സജീവമാകുമെന്നാണ് പ്രിയങ്ക നേരത്തെ അറിയിച്ചിരുന്നു.
പ്രിയങ്ക ഗാന്ധിയുടെ ട്വിറ്റർ പോസ്റ്റ് …👇
നിലവിൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ച പ്രിയങ്ക തന്റെ കോവിഡ് ഫലം നെഗറ്റീവ് ആണെന്ന് അറിയിച്ചു. ഇന്ന് അസം, നാളെ തമിഴ്നാട്, നാലിന് കേരളം എന്നിങ്ങനെയായിരുന്നു പര്യടനത്തിനുള്ള പദ്ധതി. പുതിയ സാഹചര്യത്തിൽ ഈ മൂന്നു ദിവസത്തെ പ്രചാരണ പരിപാടികളും റദ്ദാക്കി. യാത്ര റദ്ദാക്കിയതിൽ ക്ഷമ ചോദിച്ചും സ്ഥാനാർഥികൾക്ക് ആശംസ നേര്‍ന്നും പ്രിയങ്ക വിഡിയോ സന്ദേശം പുറത്തിറക്കി. നേമത്ത് പ്രിയങ്കയ്ക്ക് പകരം രാഹുല്‍ ഗാന്ധി നാളെ പ്രചാരണത്തിനെത്തും.