ചാവക്കാട്: ചാവക്കാട് നഗരസഭ മുൻ വൈസ് ചെയർപേഴ്‌സൺ മഞ്ജുഷയുടെ ഭർത്താവ് മണത്തല കൊപ്ര വീട്ടിൽ സുരേഷ് (50) കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. 20 വർഷമായി കുവൈത്തിൽ സൗത്ത് ഗൾഫ് ലിങ്ക് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
മാതാവ്: പരേതയായ കാർത്യായനി. മക്കൾ: സഞ്ജീവ് കൃഷ്ണ, സഞ്ജിത് കൃഷ്ണ. സഹോദരങ്ങൾ പവിത്രൻ, സജീവ്, മല്ലിക, അനിത, പരേതയായ രോഹിണി.