Friday, September 20, 2024

വട്ടേക്കാട് ശൈഖ് ബർദാൻ തങ്ങളുടെ 72-ാം ആണ്ടുനേർച്ചയും സ്വലാത്ത് വാർഷികവും ഏപ്രിൽ മൂന്നിന്

കടപ്പുറം: വട്ടേക്കാട് ശൈഖ് ബർദാൻ തങ്ങളുടെ 72-ാമത് ആണ്ടുനേർച്ചയും സ്വലാത്ത് വാർഷികവും ഏപ്രിൽ മൂന്നിന് നടക്കും. രാവിലെ 9 മണിക്ക് നടക്കുന്ന സമൂഹ സിയാറത്തിന് വട്ടേക്കാട് മുദരിസ് ഹംസ ബാഖവി നേതൃത്വം നൽകും. 9.15 ന് മൗലിദ് പാരായണം, ഖത്തം, ദുആ എന്നിവ നടക്കും. വട്ടേക്കാട് ഖത്തീബ് അബ്ദുൽ ഹക്കീം മുസ്‌ലിയാർ നേതൃത്വം നൽകും. പത്തുമണിക്ക്  അന്നദാനമുണ്ടാകും. വൈകീട്ട് ഏഴിന് സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും നടക്കും. പി.എം.എസ് തങ്ങൾ ബ്രാലം നേതൃത്വം നൽകും

RELATED ARTICLES
- Advertisment -

Most Popular

Recent Comments