Thursday, April 3, 2025

കെ.എൻ.എ കാദറിന് വോട്ടഭ്യർത്ഥിച്ച് നടൻ രമേശ് പിഷാരടിയും രംഗത്ത്

വടക്കേക്കാട്: ഗുരുവായൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ കാദറിന് വോട്ടഭ്യർത്ഥിച്ച് നടൻ രമേശ് പിഷാരടിയും രംഗത്ത്. ആൽത്തറ, പരൂർ  ആറ്റുപുറം എന്നിവിടങ്ങളിൽ കെ.എൻ.എ കാദറിനോടപ്പം രമേശ്‌ പിഷാരടി വോട്ട് ചോദിച്ചെത്തി.
യു.ഡി.എഫ് പുന്നയൂർകുളം പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എൻ ആർ ഗഫൂർ അധ്യക്ഷനായിരുന്നു. എ.കെ മൊയ്‌ദുണ്ണി,
പി ഗോപാലൻ, കെ എച്ച് ആബിദ്, എ വൈ കുഞ്ഞി മൊയ്‌ദു, പി രാജൻ, മന്നലാംകുന്ന് മുഹമ്മദുണ്ണി, റാഫി അണ്ടത്തോട്, ഫത്താഹ് മന്നലാംകുന്ന്, മുഹമ്മദ് മൂത്തേടത്ത്, പി എ ശാഹുൽ ഹമീദ്, അഷ്‌റഫ്‌ ചാലിൽ, സി വി സുരേന്ദ്രൻ, സി എം ഗഫൂർ, ഉസ്മാൻ ചോലയിൽ, അബൂബക്കർ കുന്നകാടൻ, ബാബു പി പി, ഗഫൂർ അറക്കൽ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments