Friday, September 20, 2024

ഗുരുവായൂരിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ കാദർ വിജയിക്കണമെന്ന് ബി.ജെ.പി തൃശ്ശൂർ മണ്ഡലം സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി

തൃശൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ കാദർ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ബി.ജെ.പി തൃശ്ശൂർ മണ്ഡലം സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. ന്യൂസ് 18 ചാനലുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. തലശ്ശേരിയിൽ സി.പി.എം സ്ഥാനാർത്ഥി ഷംസീർ ഒരിക്കലും വിജയിക്കരുത്. രണ്ടു മണ്ഡലങ്ങളിലും ബി.ജെ.പിക്ക് സ്ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിൽ ആർക്ക് വോട്ട് ചെയ്യണമെന്നാണ് അഭിപ്രായമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. എൻ.ഡി.എ സ്ഥാനാർത്ഥികൾ ഇല്ലാത്ത മണ്ഡലങ്ങളിൽ യു.ഡി.എഫ് ബിജെപിയുമായി രഹസ്യധാരണ ഉണ്ടെന്ന സി.പി.എം ആരോപണം നിലനിൽക്കെയാണ് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കിയത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments