Saturday, November 23, 2024

സംസ്ഥാന സർക്കാർ വിതരണം ചെയ്ത കിറ്റിലെ സാധനങ്ങൾ ക്ലിഫ് ഹൗസിൽ കൃഷി ചെയ്തുണ്ടാക്കിയതല്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

കോഴിക്കോട്: കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ വിതരണം ചെയ്ത കിറ്റിലെ സാധനങ്ങൾ ക്ലിഫ് ഹൗസിൽ കൃഷി ചെയ്തുണ്ടാക്കിയതല്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ബിജെപി കോഴിക്കോട് സൗത്ത് മണ്ഡലം പൊതുയോഗം ഉദ്ഘാടനം ചെയ്യുകയയായിരുന്നു അദ്ദേഹം.

ഏപ്രിൽ മുതൽ നവംബർ വരെ 587,791 ടൺ മെട്രിക് ഭക്ഷ്യധാന്യമാണ് കേരളത്തിനു നൽകിയത്. 27,986 മെട്രിക് ടൺ പയറു വർഗങ്ങൾ പ്രത്യേകം നൽകിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൊടുക്കാൻ 2000 മെട്രിക് ടൺ ഭക്ഷ്യ ധാന്യം പ്രത്യേകം കൊടുത്തിട്ടുണ്ട്. ഇതെല്ലാം വാങ്ങി പിണറായി സ്വന്തം പടം പ്രിന്റുചെയ്ത കിറ്റിലാക്കി കൊടുക്കുകയായിരുന്നുവെന്നും ഇങ്ങനെ ചെയ്യാൻ നല്ല തൊലിക്കട്ടി വേണമെന്നും മുരളീധരൻ പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അൽപൻമാർ അല്ലാത്തതു കൊണ്ട് സ്വന്തം ഫോട്ടോ വച്ച് കിറ്റ് അടിച്ചില്ല. കേന്ദ്രം നൽകിയ സാധനങ്ങൾ ജനങ്ങൾക്കു കൊടുക്കാറേയുള്ളൂ. പ്രവാസികളെ തിരിച്ചു കൊണ്ടുവരാൻ കേന്ദ്രം നടപടി എടുത്തപ്പോൾ രണ്ടര ലക്ഷം കിടക്ക തയാറാക്കിയെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്ങ്മൂലം കൊടുത്തു. 50,000 പേർ വന്നതോടെ ആ തള്ളു പൊളിഞ്ഞു. കേരളത്തിൽ വിതരണം ചെയ്യാൻ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച ക്യൂബയിലെ വാക്സീൻ എവിടെ എത്തിയെന്ന് അറിയില്ലെന്നും മുരളീധരൻ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments