Thursday, April 3, 2025

നടി ഷക്കീല കോൺഗ്രസിൽ ചേർന്നു

ചെന്നൈ: നടി ഷക്കീല കോൺഗ്രസിൽ ചേർന്നു. തമിഴ്നാട് കോൺഗ്രസിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന് ഷക്കീല. തമിഴ്നാട് കോൺഗ്രസിന്റെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഷക്കീലയുടെ പ്രവർത്തനം. തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്ന ഷക്കീല നിലവിൽ സിനിമാ തിരക്കുകൾ ഇല്ലാതെ ചെന്നൈയിൽ താമസിച്ച് വരികയാണ്. 
തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 110 ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഷക്കീല. തുടക്കത്തിൽ അഡൾട്ട്സ് ഓൺലി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments