Wednesday, April 2, 2025

മന്ദലാംകുന്ന് കടലിൽ കുളിക്കാനിറങ്ങിയ അഞ്ചു പേരിൽ ഒരാളെ കാണാതായി; തിരച്ചിൽ തുടരുന്നു

ചാവക്കാട്: മന്ദലാംകുന്ന് കടലിൽ കുളിക്കാനിറങ്ങിയ അഞ്ചു പേരിൽ ഒരാളെ കാണാതായി. പുന്നയൂർ കുഴിങ്ങര സ്വദേശി ശരീഫിനേയാണ് കാണാതായത്. ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെയാണ് അഞ്ചംഗ സംഘം മന്ദലംകുന്ന് കടപ്പുറത്ത് കുളിക്കാനായി എത്തിയത്.
ആദ്യം ഒരാൾ തിരയിൽപെട്ടതോടെ സംഘത്തിലുണ്ടായിരുന്നവർ ബഹളം വെക്കുകയും കരയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി ഹംസകുട്ടിയുടെ നേതൃത്വത്തിൽ ഇയാളെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാളെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടാണ് മറ്റൊരാളെ കാണാതായ വിവരം അറിയുന്നത്.

Updating …..

RELATED ARTICLES
- Advertisment -

Most Popular

Recent Comments