Friday, September 20, 2024

ഗുരുവായൂരിലെ സ്ഥാനാർഥി കെ.എൻ.എ കാദറിനെതിരെ യൂത്ത് ലീഗ് പ്രകടനം നടത്തിയെന്ന് വ്യാജപ്രചാരണം; പത്തു വർഷം മുമ്പുള്ള വീഡിയോ സഹിതമാണ് പ്രചാരണം കൊഴുക്കുന്നത്

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനം നടത്തിയെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം. 2010 ൽ അഷറഫ് കോക്കൂർ സ്ഥാനാർത്ഥിയായതിനെതിരെ ഒരു വിഭാഗം യൂത്ത് ലീഗ് പ്രവർത്തകർ കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടിയിൽ നടത്തിയ പ്രകടനത്തിന്റെ വീഡിയോ സഹിതമാണ് വ്യാജ പ്രചാരണം നടക്കുന്നത്. കെ.എൻ.എ കാദറിനെതിരെ ഗുരുവായൂരിൽ പ്രതിഷേധമെന്ന  അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.

2010 ൽ നടന്ന പ്രകടനത്തിന്റെ വീഡിയോ👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments