Friday, September 20, 2024

കോൺഗ്രസിൽ നിന്നും രാജിവെച്ച ഗുരുവായൂർ ബ്ലോക്ക് മുൻ ആക്ടിങ് പ്രസിഡന്റ് സി.പി.എമ്മിലേക്ക്

ചാവക്കാട്: കോൺഗ്രസിൽ നിന്നും രാജി വെച്ച ഗുരുവായൂർ ബ്ലോക്ക് മുൻ ആക്ടിങ് പ്രസിഡന്റ് ഫിറോസ് പി തൈപറമ്പിൽ സി.പി.എമ്മിലേക്ക്. ഇന്ന് വൈകീട്ട് നാലു മണിക്ക് ഗുരുവായൂർ ടൗൺ ഹാളിൽ നടക്കുന്ന എൽഡിഎഫ് നിയോജക മണ്ഡലം കൺവെൻഷനിൽ ഫിറോസ് പി തൈപ്പറമ്പിൽ പങ്കെടുക്കും.
ഡി.സി.സി പ്രസിഡന്റ് അടക്കമുള്ള ചില നേതാക്കളുടെ നിരന്തരമായ അവഹേളനപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് ഫിറോസ് പി തൈപ്പറമ്പിൽ കോൺഗ്രസിൽ നിന്നും രാജിവെച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments