ഗുരുവായൂർ: കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. പുത്തമ്പല്ലി ഓവാട്ട് സുധാകരന്റെ മകന്‍ 30 വയസുള്ള സുജിത്തിന്റെ മൃതദേഹമാണ് കോട്ടപ്പടി സെന്ററിലെ പൊതു കിണറ്റിൽ കണ്ടെത്തിയത്. കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരനായ സുജിത്ത് വീട്ടിലേക്ക് വരുന്നതായി ശനിയാഴ്ച വീട്ടുകാരെ വിവരം അറിയിച്ചിരുന്നു.
വീഡിയോ വാർത്ത കാണാം ….👇
ശനിയാഴ്ച വൈകീട്ട് കോട്ടപ്പടിയിൽ ബസിലെത്തിയതായി വിവരം ലഭിച്ചുവെങ്കിലും ഞായറാഴ്ച വൈകീട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ കണ്ടാണശേരി പൊലീസിൽ പരാതി നൽകി. തുടർന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാത്രി മൃതദേഹം കോട്ടപ്പടി സെൻ്ററിലെ പൊതുകിണറിൽ പൊങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
കിണറിന്റെ ആൾ മറയിൽ ഇരുന്നു സംസാരിക്കുകയായിരുന്ന വരാണ് കിണറ്റിൽ യുവാവിന്റെ മൃതദേഹം പൊന്തിക്കിടക്കുന്നത് കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന്
ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.
അമ്മ: ഗീത. സഹോദരങ്ങൾ: ജിഷ്ണു, വൈശാഖ്.