Saturday, November 23, 2024

ചേലക്കരയിൽ കെ.രാധാകൃഷ്ണനെതിരെ പോസ്റ്റർ; പ്രദീപിന്റെ രക്തം ആർക്ക് വേണ്ടിയെന്ന് ചോദിച്ചാണ് പോസ്റ്റർ, ഞെട്ടി സി.പി.എം ജില്ലാ നേതൃത്വം

തൃശൂർ: തൃശൂരിലും സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള കലഹം. സി.പി.എമ്മിന്റെ ജനകീയ നേതാവെന്ന പരിവേഷമുള്ള കെ.രാധാകൃഷ്നെതിരെ സി.പി.എമ്മിന്റെ ചെങ്കോട്ടയായി കരുതുന്ന ചേലക്കരയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കെ രാധാകൃഷ്ണൻ വേണ്ട എന്ന് ചേലക്കര സഖാക്കളുടെ പേരിലുള്ളതാണ് പോസ്റ്റർ. രണ്ട് തവണയെന്ന നയം തീരുമാനിച്ചുവെങ്കിലും ഒറ്റ തവണ മാത്രം മൽസരിച്ച നിലവിലെ എം.എൽ.എ യു.ആർ പ്രദീപിനെ മാറ്റി കെ രാധാകൃഷ്ണനെ സ്ഥാനാർഥിയാക്കാൻ സി.പി.എം തീരുമാനിച്ചതിനു പിന്നാലെ ചേലക്കരയിൽ പ്രതിഷേധമുയർന്നിരുന്നു. അതിൻറെ തുടർച്ചയാണ് ഇപ്പോഴത്തെ പോസ്റ്ററുകളെന്നാണ് സൂചന. യു.ആർ പ്രദീപിന്റെ വീട് ഉൾപ്പെടുന്ന ദേശമംഗലം പഞ്ചായത്ത്, വരവൂർ പഞ്ചായത്ത് എന്നീ മേഖലകളിൽ ആണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
യു.ആർ പ്രദീപിനെ വീണ്ടും സ്ഥാനാർത്തിയാക്കണം, ജനാധിപത്യം തോറ്റു, പാണാധിപത്യം ജയിച്ചു, യു.ആർ പ്രദീപിനെ രാഷ്ട്രീയ രക്ത സാക്ഷി ആക്കിയത് ആർക്ക് വേണ്ടി? കെ രാധാകൃഷ്‌ണൻ ചേലക്കരയിൽ വേണ്ട.. എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ. പല പോസ്റ്ററുകളും കീറിയ നിലയിലാണ് കാണപ്പെട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments