Friday, September 20, 2024

സാന്ത്വന സഹയാത്ര പുരസകാരം ജ്യോതിരാജ് തെക്കൂട്ടിന്

തൃശൂര്‍: തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കല്ലൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഈ വർഷത്തെ സാന്ത്വന സഹയാത്ര പുരസ്‌കാരം പ്രമുഖ കവയിത്രിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ജ്യോതിരാജ് തെക്കൂട്ടിന്. തന്റെ കവിതകളാലും, പ്രവര്‍ത്തനങ്ങളാലും, വേദനിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന ജ്യോതിരാജ് തെക്കൂട്ടിന് ലഭിച്ച സാന്ത്വന സഹയാത്ര പുരസ്‌കാരം അര്‍ഹതയ്ക്കുള്ള അംഗികാരമാണെന്ന് പുരസ്കാരം പ്രഖ്യാപിച്ചു കൊണ്ട് ട്രസ്റ്റ് ചെയർമാൻ ജിംഷാദ് കല്ലൂർ പറഞ്ഞു. തിങ്കളാഴ്ച്ച കല്ലൂരില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രമുഖ വിശാഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
പ്രമുഖ ആനുകാലികങ്ങളലും സോഷ്യൽ മീഡിയകളിലുമായി കവിതാരംഗത്ത് സജീവമാണ് ജ്യോതിരാജ് തെക്കൂട്ട്. എഴുത്തു വഴിയിലെ നിസ്തുല പ്രതിഭയായ ജ്യോതിരാജിന് സര്‍ഗ്ഗസ്വരം അവാര്‍ഡ്, തിരുനല്ലൂര്‍ പുരസ്‌കാരം തുടങ്ങി പതിനഞ്ചോളം സാഹിത്യ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. രണ്ടു കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൃശൂര്‍ അയ്യന്തോളില്‍ കുടുംബസമേതം താമസിക്കുന്ന കണ്ണൂർ സ്വദേശിയായ ജ്യോതിരാജ് തൈക്കൂട്ട് കേരളവാര്‍ത്ത ദിനപത്രം വീക്കെൻഡായ ‘നീര്‍മാതള” ത്തിൻ്റെ എഡിറ്ററുമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments