Friday, September 20, 2024

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

തൃശൂർ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയികളായ പ്രവാസി കോൺഗ്രസ്സ് ഭാരവാഹികൾക്ക് തൃശൂർ ജില്ലാകമ്മിറ്റി സ്വീകരണം നൽകി.  സ്വീകരണ യോഗം കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.എ.ഷാനവാസ് ഖാൻ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഷാഹുൽ പണിക്കവീട്ടിൽ അധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ്‌ ഐസക് തോമസ് ആമുഖപ്രസംഗം നടത്തി. കെ.പി.സി.സി. സെക്രട്ടറി സി. എസ്. ശ്രീനിവാസ്   ജനപ്രതിനിധികളെ ആദരിച്ചു. സജി പോൾ മാടശ്ശേരി, പി.കുഞ്ഞിമൊയ്‌തു, എൻ.കെ.ഷംസുദ്ധീൻ, എ.ആർ.രാമദാസ്, ജോസഫ് ബെന്നി, നസീർ മൂപ്പിൽ, കമറുദ്ദീൻ കെ.എസ്. ഒ.ടി.ജോസ്, ബദറുദ്ദീൻ ഗുരുവായൂർ, എം.എം.ഇക്ബാൽ, വി.കെ.മുഹമ്മദ്, അബ്ദുൽസലാം അത്തർ , യു.കെ.കെ.അസീസ്, മാനു വട്ടോളി, ഫക്കറുദ്ദീൻ,ഷംസുദ്ദീൻ, തുടങ്ങിയവർ സംസാരിച്ചു. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യത്തെ കർഷകരെ കോർപ്പറേറ്റുകളുടെ അടിമകളാക്കുന്ന കരിനിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മേഖല അടിസ്ഥാനത്തില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments