Friday, September 20, 2024

ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ സെന്റ് ജോസഫ് വര്‍ഷാചരണത്തിന് തുടക്കമായി

ഗുരുവായൂര്‍:  സെന്റ് ആന്റണീസ് പള്ളിയില്‍ സെന്റ് ജോസഫ് വര്‍ഷാചരണത്തിന് തുടക്കമായി. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി പതാക ഉയര്‍ത്തി. ദിവ്യബലിക്ക് ശേഷമായിരുന്നു കൊടിയേറ്റം.

വീടുകളില്‍ സ്ഥാപിക്കാനുള്ള കൊടികളുടെ ആശീര്‍വാദം നടന്നു. പള്ളി മുഖമണ്ഡപത്തില്‍ സ്ഥാപിച്ചിട്ടുള്ള സെന്റ് ജോസഫ് വര്‍ഷാചരണ കവാടവും ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പദ്ധതികളടക്കമുള്ള വിവിധ പരിപാടികളാണ് വര്‍ഷാചരണത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്. സിസ്റ്റര്‍ അന്ന കുരുതുകുളങ്ങര, കൈക്കാരന്മാരായ ജോഷി പി. സൈമണ്‍, ടി.കെ. ജോഷി മോഹന്‍, ഷാജന്‍ വെള്ളറ എന്നിവര്‍ നേതൃത്വം നല്‍കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments