വടക്കേക്കാട്: നൂറു വയസ്സ് പിന്നിട്ട എട്ടാം തറയിൽ മമ്മിയെ തോണിയറയിൽ അലിക്ക മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ ആദരിച്ചു. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തോട്ടുപുറത്ത് പൊന്നാട അണിയിച്ചു. സെക്രട്ടറി ദിൽഷാദ് കൊട്ടിലിങ്ങൾ മധുരം നൽകി. ട്രസ്റ്റ് ഭാരവാഹികൾ പങ്കെടുത്തു.