Wednesday, February 25, 2026

ചേറ്റുവ പാലത്തിന് വടക്ക് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട്: ചേറ്റുവ പാലത്തിന് വടക്ക് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. ഒരുമനയൂർ മുത്തമാവ് തെരുവത്ത് ചാലിൽ 20 വയസ്സുള്ള അജ്മലാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റ അജ്മലിനെ ചേറ്റുവ ടി.എം ആശുപത്രിയിലും  പിന്നീട് തൃശൂർ അശ്വിനി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments