Friday, September 20, 2024

പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി ‘വിത്തിടാം വിജയിക്കാം’ കാംപയിനുമായി ഡി.വൈ.എഫ്.ഐ

ഗുരുവായൂർ: പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ‘വിത്തിടാം വിത്തിടാം’ എന്ന ക്യാമ്പയിനിൻ്റെ ചാവക്കാട് ബ്ലോക്ക് തല ഉദ്ഘാടനം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും ചാവക്കാട് നഗരസഭ വൈസ് ചെയർമാനുമായ കെ.കെ മുബാറക് ഉദ്ഘാടനം ചെയ്തു. അരക്കോടി വീടുകളിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നതാണ് ക്യാമ്പയിൻ.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻ്റ് എറിൻ ആൻ്റണി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി അനൂപ്, എസ്.എഫ്.ഐ ഏരിയ പ്രസിഡൻ്റ് കെ.ആർ അമൽ, കെ.എൻ രാജേഷ് , കെ പ്രജീഷ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments