കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മെമ്പർ പരാതി നൽകി. കടപ്പുറം പഞ്ചായത്ത് 11-ാം നമ്പർ സാലിഹ ഷൗക്കത്താണ് പഞ്ചായത്ത് ഭരണ സമിതി മുമ്പാകെ പരാതി നൽകിയത്. സ്കൂളുകളും മദ്രസ്സകളും പ്രവർത്തന സജ്ജമായതിനാൽ വിദ്യാർത്ഥികൾ ഭീതിയിലാണ് യാത്ര ചെയ്യുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.