Saturday, May 24, 2025

മുസ്ലിംലീഗിലെ ഗ്രൂപ്പ് പോര്: മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് സെക്രട്ടറി തൽസ്ഥാനം രാജിവച്ചു

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മുസ്ലിംലീഗിലെ ഗ്രൂപ്പ് പോരിനെ തുടർന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എ.കെ ഫൈസൽ തൽസ്ഥാനം രാജിവച്ചു. കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത മുസ്ലിം ലീഗ് വാർഡ് പ്രസിഡണ്ട്, സെക്രട്ടറിമാരുടെ യോഗത്തിൽ ഫൈസലിനെ ഒരു വിഭാഗം പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ മുതിർന്നിരുന്നു. വാർഡ് പ്രസിഡണ്ട്, സെക്രട്ടറിമാർ അല്ലാത്ത പ്രവർത്തകരായിരുന്നു കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. 15-ാം വാർഡിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു കയ്യേറ്റശ്രമം. എന്നാൽ ഫൈസൽ തനിക്കെതിരെ പ്രവർത്തിച്ചിട്ടില്ലെന്ന് സ്ഥാനാർത്ഥിയായി മൽസരിച്ച് വിജയിച്ചയാൾ അറിയിച്ചെങ്കിലും ഒരു വിഭാഗം പ്രവർത്തകർ ഫൈസലിനെതിരെ തിരിയുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി മുസ്ലിം കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗിൽ ഗ്രൂപ്പിസം ശക്തമായിരിക്കുകയാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments