മന്ദലാംകുന്ന്: കെ. കരുണാകരൻ ഫൗണ്ടേഷൻ പുന്നയൂരിൻ്റെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ പത്താമത് ചരമദിനം ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മന്ദലാംകുന്ന് സെൻ്ററിൽ നടന്ന പരിപാടിയിൽ യൂസുഫ് തണ്ണിത്തുറക്കൽ അധ്യക്ഷത വഹിച്ചു മത്സ്യതൊഴിലാളി കോൺഗ്രസ് വടക്കേകാട് ബ്ലോക്ക് പ്രസിഡണ്ട് എ.എ. ഷാജഹാൻ. ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ. കമറുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി.. നിർദ്ധന വിദ്ധ്യാർഥിക്കുള്ള ടി.വി. വിതരണം കരുണാകരൻ ഫൗണ്ടേഷൻ വനിതാ വിംഗ് പ്രസിഡണ്ടും പുന്നയൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ ബൾക്കിസ് ഖാലിദ് നിർവ്വഹിച്ചു. സബീൽ പടിഞ്ഞാറയിൽ. മൻസൂർ അലത്തയിൽ. മഹ്ഷൂക് ടി.എം.. ആലി കർത്ത, നിസാർ കെ.എ. എന്നിവർ സംസാരിച്ചു. കൺവീനർ മുജീബ് അകലാട് സ്വാഗതവും ഇൻസാം എം.എ നന്ദിയും പറഞ്ഞു.