Thursday, September 19, 2024

ചാവക്കാട് വൻ ഹാഷിഷ് വേട്ട. കാറിൽ കടത്തുകയായിരുന്ന രണ്ടേകാൽ ലിറ്റർ ഹാഷിഷുമായി അകലാട് സ്വദേശി പിടിയിൽ.

ചാവക്കാട്: കാറിൽ കടത്തുകയായിരുന്ന രണ്ടേകാൽ ലിറ്റർ ഹാഷിഷുമായി അകലാട് സ്വദേശി പിടിയിൽ. അകലാട് മൂന്നൈനി സ്വദേശി കൊട്ടിലിൽ വീട്ടിൽ അഷറഫ് (42)ആണ് പിടിയിലായത്.

ചാവക്കാട് എസ്.എച്ച്.ഒ അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധക്കിടെയാണ് ഹാഷിഷ് പിടികൂടിയത്. ഇന്ന് രാത്രി 7.30 ഓടെയായിരുന്നു സംഭവം.
KL 46 L 7640 നമ്പറിലുള്ള സ്വിഫ്റ്റ് കാർ നിർത്താതെ പോയതോടെ പോലീസ് പിന്തുടർന്ന് ദ്വാരക ബീച്ചിൽ വെച്ച് പിടികൂടുകയായിരുന്നു. 2.25 കോടിയോളം വിലവരുന്ന ഹാഷിഷഓയിലാാണ് പിടിയിലായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments