Friday, November 22, 2024

ചാവക്കാട് മേഖലയിൽ പ്രവാസികളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്.

ചാവക്കാട് മേഖലയിൽ പ്രവാസികളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്. കടപ്പുറം അടുത്തിരുത്തി, പാലുവായ്, വടക്കേക്കാട് കച്ചേരിപ്പടി, പുന്നയൂർ എടക്കര മിനി സെന്റർ എന്നിവിടങ്ങളിലെ വീടുകളിലാണ് ഇന്ന് രാവിലെ മുതൽ റെയ്ഡ് ആരംഭിച്ചത്. ഖത്തർ പ്രവാസികളായ കടപ്പുറം അടിതിരുത്തി സ്വദേശി ഇൻതിഷാം, പാലുവായ് സ്വദേശി ജലീൽ, പുന്നയൂർ എടക്കര മിനി സെന്റർ സ്വദേശി ഷഹിൻ, വടക്കേക്കാട് കച്ചേരിപ്പടി സ്വദേശി റഈസ് എന്നിവരുടെ വീടുകളിലാണ് എൻ.ഐ.എ സംഘം പരിശോധന നടത്തിയത്ത്.
പഴയ തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. രാവിലെ ആറു മണിയോടെ ആരംഭിച്ച റെയ്ഡ് 11 ഓടേയാണ് അവസാനിച്ചത്.
വീടുകളിൽ നിന്നും ലാപ് ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവ എൻ.ഐ.എ സംഘം കൊണ്ടുപോയി. നാളെ രാവിലെ കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ ഹാജരാകണമെന്നും അറിയിച്ചിട്ടുണ്ട്. ചാവക്കാട് മേഖലയിലെ നാലു വീടുകൾക്ക് പുറമേ പൂവ്വത്തൂരിലെ ഒരു വീട്ടിലും പരിശോധന നടത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments