Friday, September 20, 2024

പുന്നയൂരിൽ നിയന്ത്രണവിട്ട കാർ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലേക്ക് ഇടിച്ചു കയറി; ഡി.വൈ.എഫ്.ഐ നേതാവിന് പരിക്കേറ്റു

പുന്നയൂർ: എടക്കരയിൽ നിയന്ത്രണവിട്ട കാർ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലേക്ക് ഇടിച്ചു കയറി; ഡി.വൈ.എഫ്.ഐ നേതാവിന് പരിക്കേറ്റു. ഡിവൈഎഫ്ഐ പുന്നൂർ മേഖല സെക്രട്ടറി ഷാജഹാനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2:15 ഓടെയായിരുന്നു അപകടം. കുഴിങ്ങര ഭാഗത്തുനിന്നും അവിയൂരിലേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് എടക്കര യുവധാര ക്ലബ്ബിനടുത്തെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലേക്ക് പാഞ്ഞുകയറിയത്. ക്ലബ്ബിന്റെ മുൻവശത്തെ ചെറിയ മതിൽ ഇടിച്ചുതകർത്ത കാർ തൊട്ടടുത്ത പഴയ ഹോട്ടലിന്റെ കോൺക്രീറ്റ് അടുപ്പ് തറയിൽ ഇടിച്ചാണ് നിന്നത്. കാലിന് പരിക്കേറ്റ ഷാജഹാൻ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ ചികിത്സതേടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments