Thursday, July 31, 2025

യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

അണ്ടത്തോട്: പുന്നയൂർക്കുളം പഞ്ചായത്ത് അണ്ടത്തോട് മേഖല യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഡി.സി.സി. ജനറൽ സെക്രട്ടറി എ.എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. കെ.മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് നേതാവ് സിദ്ദീഖലി രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് വി.കെ. മുഹമ്മദ്, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി കെ.എസ്. നവാസ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എൻ.ആർ. ഗഫൂർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എ.കെ. മൊയ്തുണ്ണി, വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് സൈനുദ്ദീൻ ഖാലിദ്, വി.അബ്ദുസമദ്, ഉമർ മുക്കണ്ടത്ത്, അബൂബക്കർ കുന്നംകാടൻ, മാലിക്കുളം അബു, ഫത്താഹ്, മൂസ ആലത്തയിൽ, ജില്ലാ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ ജാഫർ സാദിഖ്, മന്ദലാംകുന്ന് മൊയ്തുണ്ണി, കെ.എച്ച്. ആബിദ്, എം.സി. അബ്ദുൽ ഗഫൂർ, ഷാഹിദ് കൊപ്പര, സജിത ജയൻ, റുബീന താഹിർ, ഷാനിബ മൊയ്തുണ്ണി എന്നിവർ പങ്കെടുത്തു. ടി.എം. ഇല്യാസ് സ്വാഗതം പറഞ്ഞു.

ഫോട്ടോ: സിദ്ദീഖലി രാങ്ങാട്ടൂർ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments