Saturday, November 1, 2025

ചാവക്കാട് വിമതരായി മത്സരിക്കുന്ന ബ്ലോക്ക് സെക്രട്ടറി ഉൾപ്പെടെ രണ്ടുപേരെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

ചാവക്കാട്: നഗരസഭയിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്ന രണ്ടു വിമതരെ കോൺഗ്രസിൽ നിന്നും പുറത്താക്കി. നഗരസഭ എട്ടാം വാർഡിൽ മത്സരിക്കുന്ന ഷോബി ഫ്രാൻസിസ് , ഇരുപത്തി എട്ടാം വാർഡിൽ മത്സരിക്കുന്ന കോയ എന്നിവരെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് ഡി.സി.സി പ്രസിഡണ്ട് എം.പി വിൻസെൻറ് പുറത്താക്കിയത്. വാര്‍ഡ് 28ലെ കൗണ്‍സിലര്‍ ആയിരുന്ന സീനത്ത് കോയയുടെ ഭര്‍ത്താവാണ് കോയ. ഭാര്യ കൗണ്‍സിലര്‍ ആയിരുന്നപ്പോള്‍ വാര്‍ഡിലെ മുഴുവന്‍ കാര്യങ്ങളും താനാണ് നോക്കിയിരുന്നതെന്നും അതുകൊണ്ട് മത്സരിക്കാന്‍ താനാണ് ഏറ്റവും യോഗ്യനെന്നുമാണ് കോയയുടെ നിലപാട്. ഇതിനു പുറമെ കോണ്‍ഗ്രസിന്‍റെ ഉറച്ച വാര്‍ഡുകളില്‍ ഒന്നായ മമ്മിയൂര്‍ വാര്‍ഡില്‍ പാര്‍ട്ടിയുടെ ബ്ലോക്ക് സെക്രട്ടറിയായ ഷോബി ഫ്രാന്‍സീസ് മമ്മിയൂര്‍ വികസന മുന്നണിയുടെ പിന്തുണയിലാണ് മത്സരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments