Tuesday, July 15, 2025

ചാവക്കാട് സബ് ജയിലിനുള്ളിൽ പോക്സോ കേസിലെ പ്രതി തൂങ്ങി മരിച്ചു.

ചാവക്കാട്: ചാവക്കാട് സബ് ജയിലിനുള്ളിൽ പോക്സോ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കുട്ടനെല്ലൂർ കുരുത്തുകുളങ്ങര വീട്ടിൽ ബെൻസെനാ (22)ണ് മരിച്ചത്. വിയ്യൂർ സ്റ്റേഷനിൽ ചാർജ് ചെയ്ത കേസിൽ പ്രതിയായ ബെൻസനെ നവംബർ 13 നാണ് ചാവക്കാട് സബ് ജയിലിൽ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെ ഇയാളെ സെല്ലിനകത്തെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments