Friday, September 20, 2024

കടപ്പുറം പഞ്ചായത്ത് 16-ാം വാര്‍ഡ് മുന്‍ മെമ്പര്‍ ഷംസിയ തൗഫീഖിനെ ആദരിച്ചു

കടപ്പുറം: കടപ്പുറം പഞ്ചായത്ത് 16-ാം വാര്‍ഡ് മുന്‍ മെമ്പര്‍ ഷംസിയ തൗഫീഖിന് മുഹമ്മദൻസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റ ആദരവ്. അഞ്ചു വര്‍ഷം കാലം വാർഡിലെ ഓരോരുത്തർക്കും ജാതി മത ഭേദമന്യേ നിരവധി പ്രവർത്തനങ്ങളും ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളും കാഴ്ചവച്ചതിനാണ് ക്ലബ് അനുമോദിച്ചത്. ക്ലബ് പ്രസിഡൻ്റ് അഫ്നാൻ ഉപഹാരം നൽകി, സെക്രട്ടറി റാസിഖ് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.മറ്റ് പ്രവർത്തകരായ വൈസ് പ്രസിഡൻ്റ് രാഹുൽ, ജോയിന്റ് സെക്രട്ടറി സൽമാൻ എന്നിവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments