Saturday, March 29, 2025

കടപ്പുറം അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ തിരയിൽപ്പെട്ട് വഞ്ചി മറിഞ്ഞു; മൂന്നു തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

ചാവക്കാട് : കടപ്പുറം അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ തിരയിൽപ്പെട്ട് വഞ്ചി മറിഞ്ഞു. മൂന്നു തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഓളാട്ട് വിനോദിന്റെ ഉടമസ്ഥതയിലുള്ള വഞ്ചിയാണ് മറിഞ്ഞത്. തിരയിൽപ്പെട്ട് മറിഞ്ഞ വഞ്ചിയിൽ നിന്നും കടലിലേക്ക് തെറിച്ചുവീണ വിനോദ്, ഉദയൻ, ഷനു എന്നിവരെ മറ്റു വള്ളക്കാരാണ് രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. വഞ്ചിക്കും എൻജിനും കേടുപാടു സംഭവിച്ചിട്ടുണ്ട്. വല നഷ്ടമായി. അര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments